ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മഠത്തില്‍ പള്ളിയാല്‍ ശ്രീകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തു. മണ്ണമ്പറ്റ തേലാട്ടുകുന്നില് സുഭാഷ് (22), തിരുവാഴിയോട് കിഴക്കെപുരക്കല്‍ രഞ്ജിത് (32)എന്നിവരാണ് പിടിയിലായത്. സുഭാഷിന്റെ പേരില്‍ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് കേസ്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് രഞ്ജിത്തിനെതിരെ കേസ്.ശ്രീകുമാറും പ്രതികളും ഒരുമിച്ചു മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കരാര്‍ ജോലിക്കാരനായ രഞ്ജിത്തിന്റെ കീഴിലുള്ളവരാണ് മരിച്ച ശ്രീകുമാറും സുഭാഷും. പോക്സോ കേസില്‍ സുഭാഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പാര്‍ത്തല അക്വഡേറ്റിനു താഴെ വെള്ളിയാഴ്ചയാണ് ശ്രീകുമാറിനെ മരിച്ച നിലയില്‍ കണ്ടത്.
Related Articles
Check Also
Close
-
ഒമിക്രോൺ:സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷൻ യജ്ഞംDecember 17, 2021 9:26 AM