IndiaKeralaLatest

ഇതിലും വലിയ മരപ്പൊത്ത് സ്വപ്നങ്ങളില്‍ മാത്രം

“Manju”

പുല്‍പള്ളി: കൗതുകകാഴ്ചയായി റോഡരികിലെ മരത്തിനുള്ളിലെ പൊത്ത്. പുല്‍പള്ളിക്കടുത്ത കോളറാട്ടുകുന്ന് വനപാതയിലാണ് പാഴ്മരത്തിനുള്ളിലെ ഭീമന്‍ പൊത്ത്. ഇതിനുള്ളില്‍ രണ്ടോ മൂന്നോ ആളുകള്‍ക്ക് കയറി നില്‍ക്കാനിടമുണ്ട്.
മഠാപറമ്ബ് വനപാതയിലാണ് കൂറ്റന്‍ മരമുള്ളത്. നൂറ്റാണ്ടിലേറെ പഴക്കം മരത്തിനുണ്ട്. ഈ വഴി കാലിമേക്കാന്‍ വരുന്നവരും സ്കൂള്‍ വിദ്യാര്‍ഥികളുമെല്ലാം മഴപെയ്യുന്ന സമയത്തും മറ്റും ഇതിനുള്ളിലാണ് സുരക്ഷിതമായി കയറിനില്‍ക്കുന്നത്. ഇത്രയും വലിയ പൊത്ത് മരത്തിന് എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ഈ വഴി യാത്രചെയ്യുന്നവരെല്ലാം ഏറെ കൗതുകത്തോടെയാണ് മരത്തെ നോക്കിക്കാണുന്നത്.

Related Articles

Back to top button