InternationalLatest
സൗഹൃദവിരുന്ന് നടത്തി
കുവൈത്ത് സിറ്റി: ‘കാരുണ്യമാണ് പ്രവാചകന്’ എന്ന തലക്കെട്ടില്‍ ഐവ സാല്‍മിയ അമ്മാന് യൂനിറ്റ് സൗഹൃദവിരുന്ന് നടത്തി.സാല്‍മിയ സെന്‍ട്രല്‍ ഹാളില്‍ നടന്ന സംഗമത്തില്‍ ‘പ്രവാചക ജീവിതം’എന്ന വിഷയത്തില്‍ അന്‍സാര്‍ മൊയ്തീന് മുഖ്യപ്രഭാഷണം നടത്തി.
ഹഫ്സ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ജസീറ ആസിഫ് ഖിറാഅത്ത് നടത്തി. ഡെയ്സി, ജമീല എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജി.കെ. എടത്തനാട്ടുകര രചിച്ച ‘ദൈവത്തിന്റെ വെളിപാടുകള്‍’എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയും സദസ്സിന് കോപ്പി വിതരണം ചെയ്യുകയും ചെയ്തു. നിഷ റസാഖ് സ്വാഗതവും നിഷ ആസിഫ് നന്ദിയും പറഞ്ഞു.