LatestTech

ബ്ലേഡുകളെല്ലാം ഒരേ ഡിസൈനില്‍; കാരണമെന്താകും ?

“Manju”

നമ്മള്‍ ദിവസവും ധാരാളം ഉല്‍പ്പന്നങ്ങളും വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നവരാണ്. അവയില്‍ പലതും പ്രത്യേകം പ്രത്യേകം ഡിസൈനുകളിലായിരിക്കും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ബ്ലേഡുകള്‍ക്ക് എല്ലായിടത്തും ഒരേ ഡിസൈനാണുള്ളത്. ബ്ലേഡിന്റെ മധ്യഭാഗത്ത് (middle) പ്രത്യേക ഡിസൈനിലുള്ള ദ്വാരങ്ങള്‍ കാണാം. ഇന്ത്യയിലായാലും വിദേശത്തായാലും ബ്ലേഡിന് ഒരേ ഡിസൈന്‍ തന്നെയായിരിക്കും. ഇതിനു പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ ബ്ലേഡിന്റെ ചരിത്രം കൂടി അറിഞ്ഞിരിക്കണം.

1901-ല്‍ വില്യം നിക്കേഴ്‌സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്ബനിയുടെ സ്ഥാപകനായ കിംഗ് ക്യാമ്ബ് ഗില്ലറ്റാണ് ആദ്യമായി ബ്ലേഡ് നിര്‍മ്മിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ബ്ലേഡിന് പേറ്റന്റ് നേടി. 1904-ല്‍ ബ്ലേഡിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം ഏകദേശം 165 ബ്ലേഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍, ബ്ലേഡ് അവതരിപ്പിച്ചത് പ്രധാനമായും ഷേവ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു. 3 ദ്വാരങ്ങള്‍ ആവശ്യമുള്ള റേസറിലേക്ക് യോജിക്കുന്ന തരത്തിലാണ് ബ്ലേഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അക്കാലത്ത് ഷേവിംഗ് റേസര്‍ ഉണ്ടാക്കിയിരുന്നത് ഗില്ലറ്റ് മാത്രമായിരുന്നു. ഇക്കാരണത്താല്‍, ഈ പ്രത്യേക പാറ്റേണിലാണ് ഗില്ലറ്റ് അതിന്റെ ബ്ലേഡുകള്‍ രൂപകല്‍പ്പന ചെയ്തത്.

എന്നാല്‍, പിന്നീട്, മറ്റ് പല കമ്ബനികളും ബ്ലേഡ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ഗില്ലറ്റ് റേസറുകളുടെ ഏക നിര്‍മ്മാതാവായി തുടര്‍ന്നു. ഇത് മറ്റെല്ലാ കമ്ബനികളെയും അവരുടെ ബ്ലേഡുകള്‍ക്ക് ഒരേ ഡിസൈന്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, കാലം മാറി, ബ്ലേഡുകള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അതിന്റെ ഡിസൈന്‍ പഴയതുപോലെ തന്നെ നിലനിന്നു. ഇന്ന് പ്രതിദിനം ഏകദേശം 1 മില്യണ്‍ ബ്ലേഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയ്ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണുള്ളത്.

Related Articles

Back to top button