KeralaLatest

ഇതോ ജീവന്റെ വിലയുള്ള ജാഗ്രത: വി.മുരളീധരൻ

“Manju”

സംസ്ഥാനത്തെ കീം പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടും എന്താണ് മുഖ്യമന്ത്രി പിണറായി വിജയന് കുലുക്കമില്ലാത്തത് ?
ആരില്‍ നിന്നും രോഗം പകരാമെന്ന് Break The Chain ക്യാംപയിൻ നടത്തിയിട്ട് എന്തു കാര്യം? കേരളത്തിനകത്തും പുറത്തുമായി 336 കേന്ദ്രങ്ങളിൽ നടന്ന കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയിൽ അപേക്ഷിച്ചവരില്‍ 85 ശതമാനം പേര്‍ പരീക്ഷയെഴുതിയെന്നാണല്ലോ സര്‍ക്കാർ തന്നെ പറയുന്നത്. പരീക്ഷാ ഹാളിൽ മാത്രം പാലിച്ചാൽ മതിയോ സാമൂഹിക അകലം ? സംസ്ഥാനം അതിവേഗ കൊവിഡ് വ്യാപനത്തിലായിട്ടും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പരീക്ഷ കേന്ദ്രത്തിന് പുറത്ത് കൂട്ടംകൂടി നിന്ന ദൃശ്യങ്ങൾ കണ്ടിട്ട് നിങ്ങൾക്ക് ഒരു കൂസലുമില്ലേ ?

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടിലും പുറത്തുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിനാളുകള്‍ കൂടി നിന്നിട്ടും അത് തടയുന്നതിൽ നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം . തിരുവനന്തപുരമിന്ന് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം നടക്കുന്ന ഇടമാണെന്ന് അങ്ങേയ്ക്ക് അറിയാത്തതൊന്നുമല്ലല്ലോ. എന്നിട്ടും, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇതാണ് കരുതലെങ്കിൽ, കഷ്ടം എന്നല്ലാതെ കൂടുതലെന്ത് പറയാൻ !!

ദീർഘവീക്ഷണമില്ലാത്ത, ഭാവനാശൂന്യമായ നടപടികളിലൂടെ കൊവിഡ് സാമൂഹിക വ്യാപനം വിളിച്ചു വരുത്തുകയാണ് സംസ്ഥാന സർക്കാർ. നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും KEAM പരീക്ഷ നടത്തിയെന്ന നമ്പർ വൺ മേനി നടിക്കലിനു വേണ്ടി പാവം കുട്ടികളെയും രക്ഷിതാക്കളെയും കൊവിഡ് ഭീഷണിയിലേക്ക് തള്ളി വിടണമായിരുന്നോ ?എസ്എസ്എല്‍സി പരീക്ഷ വിജയകരമായി പൂര്‍ത്തീകരിക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍ എന്നത് സമ്മതിക്കുന്നു. പക്ഷേ അന്നത്തെ സാഹചര്യമല്ല പരീക്ഷ നടത്താൻ സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ ഞാൻ അടക്കം പലരും ശ്രമിച്ചു. പക്ഷേ, തന്റെ പിടിവാശിയിലുറച്ച പിണറായി വിജയൻ പിൻമാറിയില്ല. ജീവന്റെ വിലയുള്ള ജാഗ്രത എന്ന് പ്രചാരണ വാചകമിറക്കിയിട്ട് കാര്യമില്ല ശ്രീ . പിണറായി വിജയൻ ! പറയുന്ന വാചകം പ്രവൃത്തിയിലും ഉണ്ടാകണം, എന്നിട്ടാകാം കരുതലും സാന്ത്വനവും

Related Articles

Back to top button