IndiaKerala

പ്രധാനമന്ത്രി ഇന്ന് 71,000 നിയമന കത്തുകള്‍ നല്‍കും

“Manju”

ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കും. ഇന്ന് രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമന കത്തുകള്‍ നല്‍കുക. ഈ അവസരത്തില്‍ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോന ചെയ്യും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തില്‍ പങ്കാളികളാക്കാനും റോസ്ഗര്‍ മേള സഹായിക്കുന്നു. അസമിലെ ഗുവാഹത്തി, വടക്കന്‍ ബംഗാളിലെ സിലിഗുരി, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിങ്ങനെ എന്‍എഫ് റെയില്‍വേയുടെ അധികാരപരിധിയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് റോസ്ഗാര്‍ മേള നടക്കുക.

തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് ഗുവാഹത്തി റെയില്‍വേ രംഗ് ഭവന്‍ കള്‍ച്ചറല്‍ ഹാളില്‍ വെച്ച്‌ കേന്ദ്ര മന്ത്രി ആയുഷ് സര്‍ബാനന്ദ സോനോവാള്‍ നിയമനകത്ത് കൈമാറും. ദിമാപൂരിലെ ഇംലിയാന്‍ഗര്‍ മെമ്മോറിയല്‍ സെന്ററില്‍ സഹമന്ത്രി രാമേശ്വര്‍ തെലിയും നിയമന കത്തുകള്‍ കൈമാറും. കേന്ദ്ര ആഭ്യന്തര, കായിക, യുവജനകാര്യ സഹമന്ത്രി നിസിത് പ്രമാണിക്കും നിയമന കത്തുകള്‍ വിതരണം ചെയ്യും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ഗുവാഹത്തിയില്‍ നിന്നുള്ള 207 ഉദ്യോഗാര്‍ത്ഥികള്‍ക്കും സിലിഗുരിയില്‍ നിന്നുള്ള 225 ഉദ്യോഗാര്‍ത്ഥികള്‍ക്കും ദിമാപൂരില്‍ നിന്നുള്ള 217 ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് നിയമന കത്തുകള്‍ കൈമാറുക. പുതുതായി നിയമിതരായ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്‌സായ കര്‍മ്മയോഗിയിലൂടെ സ്വയം പരീശിലനത്തിനുള്ള അവസരവും ലഭിക്കും.

Related Articles

Back to top button