KeralaLatest

വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു: 35 പേര്‍ക്ക് പരിക്കേറ്റു

“Manju”

കൊട്ടാരക്കര: വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ച 35 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിലാണ് സംഭവം. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാടിന് പിന്നില്‍ പുനലൂരില്‍ നിന്നു കായംകുളത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ വന്ന് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായി നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഈ ഭാഗത്തെ സീറ്റുകളില്‍ യാത്ര ചെയ്ത എല്ലാവര്‍ക്കും പരുക്കുണ്ട്. പുനലൂരില്‍ നിന്നുള്ള ബസിലുള്ളവര്‍ക്കാണ് കൂടുതല്‍ പരിക്ക്.

പത്തനാപുരം ബസിന്റെ പിന്‍ഭാഗവും കായംകുളം ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. തുടയെല്ലിന് സാരമായി പരുക്കേറ്റ ചെങ്ങമനാട് സ്വദേശിനി ആശ (34)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുളളവരുടെ പരുക്കുകള്‍ ഗുരുതരമല്ല. മറ്റുള്ളവരെ കൊട്ടാരക്കരയിലെ താലുക്ക് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ബിഹാര്‍ സ്വദേശിയുമുണ്ട്.

Related Articles

Back to top button