KeralaLatestThiruvananthapuram

കൊവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിന് എത്തി വെഞ്ഞാറമൂട് വൈദ്യന്‍ കാവ് ക്ഷേത്രം അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കിളിമാനൂര്‍: കൊവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിനു എത്തിയതിനെ തുടര്‍ന്ന് പിരപ്പന്‍കോട് വേളാവൂര്‍ വൈദ്യന്‍ കാവ് ക്ഷേത്രം അടച്ചു . പൂജാരി അടക്കം മൂന്നു ക്ഷേത്ര ജീവനക്കാര്‍ ക്വാറന്റെനില്‍ പ്രവേശിച്ചു. വെള്ളനാട് സ്വദേശി ആയ സി.ആര്‍.പി.എഫ് ജവാന്‍ ഡല്‍ഹിയില്‍ നിന്ന് വന്ന് 14 ദിവസമായി ക്വാറന്റെനില്‍ ആയിരുന്നു. 14 ദിവസം കഴിഞ്ഞ് റിസള്‍ട്ട് വരുന്നതിന് മുന്‍പ് കുട്ടിയുമായി വൈദ്യന്‍ കാവ് ക്ഷേത്രത്തില്‍ വരുകയായിരുന്നു റിസള്‍ട്ട് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിദ്ദേശത്തെ തുടര്‍ന്ന് ക്ഷേത്രം അടയ്ക്കുകയും, പൂജാരി അടക്കം മൂന്ന് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിക്കുകയുമായിരുന്നു. ഇദേഹത്തിന്റെ റൂട്ട് മാപ്പ് പരിശോധിച്ചു വരുകയാണ്. കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ വേളാവൂരും സമീപ പ്രദേശവും ഹോട്ട് സ്പോട്ട് ആകാന്‍ സാധ്യത.

Related Articles

Back to top button