IndiaLatest

ശരത് പവാര്‍ സുഖം പ്രാപിക്കുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

“Manju”

മുംബൈ: ശക്തമായ വയറു വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ എന്‍.സി.പി തലവന്‍ ശരത് പവാര്‍ ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പ്രതികരിച്ചു. ‘ശസ്ത്രക്രിയക്ക് ശേഷം ശരദ് പവാര്‍ സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്താശയത്തില്‍ നിന്ന് കല്ല് വിജയകരമായി നീക്കം ചെയ്തു. എന്‍ഡോസ്‌കോപ്പി വഴിയായിരുന്നു ശസ്ത്രക്രിയ’ – മന്ത്രി വെളിപ്പെടുത്തി .

ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍സിപി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരത് പവാറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍ പിത്താശയത്തില്‍ കല്ല് ഉണ്ടെന്ന് കണ്ടെത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി നവാബ് മാലിക് അറിയിച്ചിരുന്നു.

Related Articles

Back to top button