KeralaLatestMalappuram

ജീവിതശൈലി രോഗങ്ങൾ തടയാൻ മലപ്പുറം കലക്ട്രേറ്റിൽ ഓപ്പൺ ജിം

“Manju”

പി.വി.എസ്

മലപ്പുറം : ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി മലപ്പുറം കലക്ടറേറ്റിൽ ഒരുക്കിയ ഓപ്പൺ ജിം ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്നു .തികച്ചും സൗജന്യമായ ജിം സംവിധാനം നിരവധിപേരാണ് നിത്യവും ഉപയോഗപ്പെടുത്തുന്നത്. മലപ്പുറം കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസിനോട് ചേർന്ന് വർഷ വാഹിനി ഉദ്യാനത്തിലാണ് ഓപ്പൺ ജിം സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു പദ്ധതി. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പദ്ധതി ഔദ്യോഗികമായി പൊതുജനങ്ങൾക്ക് സമർപ്പിച്ചിട്ടില്ല. എങ്കിലും ഓപ്പൺ ജിമ്മിനെ കുറിച്ച് കേട്ട് അറിയുന്നവർ ഇവിടെയെത്തി പ്രകൃതി സൗഹൃദസൗന്ദര്യാന്തരീക്ഷത്തിൽ വ്യായാമങ്ങളിൽ ഏർപ്പെടുന്നു. ആധുനിക ജിംനേഷ്യം കേന്ദ്രങ്ങളോട് കിതപിടിക്കുന്ന രീതിയിലാണ് ഓപ്പൺ ജിം സംവിധാനം ജില്ലയിൽ ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത്.

 

Related Articles

Back to top button