InternationalLatest
സൈക്കിളിസ്റ്റ് സൈമണ്‍ ഗോസ്ചെകക്ക് കോവിഡ് സ്ഥിരീകരിച്ചു
ടോക്കിയോ ഒളിമ്പിക്സിന് ഇന്നലെ തുടക്കമായെങ്കിലും കോവിഡ് വലിയ ഭീഷണിയായി നിലനില്‍ക്കുകയാണ്. ഇന്നലെയും ഒരു കായിക താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ജര്‍മ്മന്‍ പുരുഷ സൈക്കിളിസ്റ്റ് ആയ സൈമണ്‍ ഗോസ്ചെകക്ക് കോവിഡ് സ്ഥിരീകരിച്ചു. ജര്‍മ്മന്‍ ഒളിമ്പിക് സ്പോര്‍ട്സ് ഫെഡറേഷന് ആണ് ഇക്കാര്യം അറിയിച്ചത്.
താരം താമസിച്ചിരുന്നത് ഒളിമ്പിക് ഗ്രാമത്തിനു പുറത്തുള്ള ഹോട്ടലില്‍ ആയിരുന്നു. താരത്തിന് ഇതോടെ ഇന്ന് നടക്കേണ്ട സൈക്കിളിംഗ് ടീം ഇനത്തില്‍ പങ്കെടുക്കാന്‍ ആവില്ല.12 ജര്‍മ്മന്‍ താരങ്ങളും ഹോട്ടലില്‍ സൈമണിന് ഒപ്പം താമസിക്കുന്നുണ്ടായിരുന്നു, ഇവരെല്ലാം കോവിഡ് നെഗറ്റീവ് ആണ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് പങ്കെടുക്കാം. ഇതുവരെ 110 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കായിക താരങ്ങള്‍, വളണ്ടിയര്‍മാര്‍, അധികൃതര്‍, പരിശീലന അംഗങ്ങള്‍ എന്നിവര്‍ ഉണ്ട്.