KeralaLatest

ശാന്തിഗിരിയിൽ ശില്പശാല ഇന്ന്; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും

“Manju”

പോത്തൻകോട് : ഇന്നത്തെ മാറുന്ന സാഹചര്യങ്ങളിൽ യുവതലമുറയ്ക്ക് മാർഗ്ഗദർശനമേകാൻ അധ്യാപകർക്ക് എങ്ങനെ കഴിയും എന്ന വിഷയത്തിൽ ഇന്ന് (29.09.2022വ്യാഴാഴ്ച) രാവിലെ 10.30 മണിക്ക് ശാന്തിഗിരി ആശ്രമത്തിൽ ശില്പശാല നടക്കും. സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാൾ അനക്സിൽ നടക്കുന്ന ശില്പശാലയിൽ ആയൂർ മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് & ടെക്നോളജി പ്രിൻസിപ്പാൾ ഡോ.ജോസഫ് മത്തായി അദ്ധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് & ഡെവലപ്മെന്റ് ഇൻചാർജ് സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി സ്വാഗതവും കോളേജ് അധ്യാപക പ്രതിനിധി അനൂപ് കൃതജ്ഞതയും ആശംസിക്കും. മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് & ടെക്നോളജിയിലെ എഴുപതോളം അധ്യാപകർ ശില്പശാലയിൽ സംബന്ധിക്കും.

Related Articles

Back to top button