IndiaKeralaLatest

യു.​എ.​ഇ​യി​ല്‍നി​ന്ന് മ​ട​ങ്ങി​യ​ത് 1.3 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍

“Manju”

 

ദുബായ് : കോ​വി​ഡിനെ തുടര്‍ന്ന് 1.3 ദ​ശ​ല​ക്ഷം പേ​രാ​ണ് യു.​എ.​ഇ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത​തെ​ന്ന് വെളിപ്പെടുത്തി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.നിലവിലുള്ള കണക്കുകള്‍ പ്രകാരം 1.15 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ യു.​എ.​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നും ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ച്‌ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
യു.​എ.​ഇ​യി​ല്‍ മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രു​ടെ​യും തി​രി​കെ​യെ​ത്തി​വ​രു​ടെ​യും ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ 1,50,000 ആ​ളു​ക​ളു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ണാം.
അതെ സമയം , എ​ല്ലാ​വ​രും ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട് മ​ട​ങ്ങി​യ​താ​ണെ​ന്ന് അ​ര്‍​ഥ​മി​ല്ലെ​ന്നും ചി​ല​ര്‍ മ​റ്റു വ​ഴി​ക​ള്‍​ക്കാ​യി ശ്ര​മി​ക്കു​ന്നു​ണ്ടാ​കാം, അ​ല്ലെ​ങ്കി​ല്‍ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ യാ​ത്ര ന​ട​ത്തി​യ​താ​വാ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഐ.​സി‌.​എ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ട്. ഇ​തൊ​ക്കെ മ​ട​ങ്ങി​വ​ര​വി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടാ​വാ​മെ​ന്നും മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.
എന്നാല്‍ ഇ​ന്ത്യ​യി​ല്‍ വ​രാ​നി​രി​ക്കു​ന്ന എ​മി​ഗ്രേ​ഷ​ന്‍ ആ​ക്​​ട്​​കു​ടി​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും കു​ടി​യേ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗാ​ര്‍​ഹി​ക ജോ​ലി​ക്കാ​രു​ടെ നി​യ​മ​ന​ങ്ങ​ള്‍ ത​ദ്ബീ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ തൊ​ഴി​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ നീ​ക്ക​ത്തെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​തി​വാ​യി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വ​രെ യു.​എ.​ഇ​യു​മാ​യും പോ​യ​ന്‍​റ്-​ടു-​പോ​യ​ന്‍​റ് ഫ്ലൈ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കാ​യി 20ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ​യു​മാ​യു​ള്ള എ​യ​ര്‍ ബ​ബി​ള്‍ ക​രാ​റു​ക​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button