കുത്തുപറമ്പ് : കുത്തുപറമ്പ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പ്രമോദിന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് വള്ള്യായി ഭാഗത്ത് പ്രിവന്റീവ് ഓഫീസര്‍ കെ. ശ്രീജിത്തും സംഘവും നടത്തിയ റെയ്ഡില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ട്രെയിനി എം. ജിജില്‍ കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രോഷിത്ത് പി, പ്രജീഷ് കോട്ടായി, ശജേഷ്, പ്രനില്‍ കുമാര്‍ എന്നിവരടങ്ങിയ ടീമായിരുന്നു പിടിച്ചെടുത്തത്. വാഷ് സൂക്ഷിച്ചുവച്ച ആളുകളെക്കുറിച്ചുളള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. കോവിഡ് സമയത്തെ ശക്തമായ പരിശോധനയില്‍ മാത്രം 1700 ലിറ്ററോളം വാഷ് ഇതിനകം കൂത്തുപറമ്പ് റെയിഞ്ച് പാര്‍ട്ടി പിടികൂടിയിട്ടുണ്ട്.