KeralaLatest

ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു

“Manju”

ശ്രീജ.എസ്

ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പാക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യ ചിത്രം. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടര്‍,​ അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button