KeralaLatest

ആരോഗ്യ മന്ത്രി വിഡിയോ കോൺഫ്രൻസ് നടത്തി.

“Manju”

പ്രജീഷ് എൻ കെ, തലശ്ശേരി

പാനൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രിയും കൂത്തുപറമ്പ് മണ്ഡലം എംഎൽഎയുമായ കെകെ ശൈലജ മണ്ഡലം ജനപ്രതിനിധികളുമായും മെഡിക്കൽ ഓഫീസറുമായും വിഡിയോ കോൺഫ്രൻസ് നടത്തി. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും 2 ബ്ലോക്ക് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും, കൂത്തുപറമ്പ് , പാനൂർ നഗരസഭ ചെയർമാൻമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. പൊതുവായ പ്രതിരോധ, സന്നദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മണ്ഡലത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് 19 പോസറ്റീവ് റിപ്പോർട്ട് ചെയ്ത പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയിലെ സ്ഥിതി പ്രത്യേകമായി വിലയിരുത്തി. അതീവ ജാഗ്രതയോടെയുള്ള ഇടപ്പെടലുകൾ ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും, എന്ത് ആവശ്യങ്ങൾക്കും പാനൂരിലെ മണ്ഡലം ഓഫീസുമായി ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് തുടങ്ങിയ യോഗം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.

Related Articles

Leave a Reply

Back to top button