IndiaLatest

3 മാസത്തിനുശേഷം കോവിഡ്‌ രോഗികള്‍ 40,000-ല്‍ കുറവ്

“Manju”

ന്യൂഡല്‍ഹി: മൂന്നു മാസത്തിനുശേഷം രാജ്യത്തെ പ്രതിദിന കോവിഡ്‌ബാധിതരുടെ എണ്ണം ഇതാദ്യമായി നാല്‍പ്പതിനായിരത്തില്‍ത്താഴെ. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ പുതുതായി രോഗം ബാധിച്ചത്‌ 37,566 പേര്‍ക്ക്‌.
ഒരുദിവസത്തെ ഇടവേളയില്‍ 56,994 പേര്‍ രോഗമുക്‌തരായി. തുടര്‍ച്ചയായ 47-ാം ദിവസമാണു രോഗമുക്‌തരുടെ എണ്ണം പ്രതിദിനരോഗികളിലേതിനേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തുന്നത്‌. പ്രതിദിന രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തില്‍ കുറയുന്നത്‌ 102 ദിവസത്തിനുശേഷമാണ്‌.

Related Articles

Back to top button