KeralaLatest

സി.പി.എം. ചുണ്ടപ്പുറം  ബ്രാഞ്ച് പിരിച്ചു വിട്ടു

“Manju”

കൊടുവളളി : കാരാട്ട് ഫൈസല്‍ മത്സരിച്ച സി.പി.എം. ചുണ്ടപ്പുറം ഉള്‍പ്പെടുന്ന ബ്രാഞ്ച് പിരിച്ചു വിട്ടു. കൊടുവളളി നഗരസഭയില്‍ ഉള്‍പ്പെട്ട ഈ ബ്രാഞ്ചില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ടായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നടപടി. കൊടുവളള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ. പി. റഷീദായിരുന്ന ഇവിടെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനുശേഷം കാരാട്ട് ഫൈസലിനെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുളളില്‍ തന്നെ വലിയ വിവാദമായിരുന്നു. എന്നാല്‍ പാര്‍ട്ടിയൊടെ ഒത്താശയോടെ സ്വതന്ത്രനായി നിന്നു ഫൈസല്‍ വിജയിക്കുകയായിരുന്നു.

Related Articles

Back to top button