IndiaLatest

പ്രായമായാലും പണം സമ്പാദിക്കാം; മോദി സര്‍ക്കാരിന്റെ വിവിധ പെന്‍ഷന്‍ പദ്ധതികള്‍

“Manju”

വാര്‍ധക്യത്തിലും പണം സമ്പാദിക്കാന്‍ കഴിയുന്ന നിരവധി പദ്ധതികളാണ് മോദി നടപ്പിലാക്കിയിരിക്കുന്നത്. പാവപ്പെട്ട ആളുകള്‍ മുതല്‍ കര്‍ഷകരും മുതിര്‍ന്ന പൗരന്മാരും ഉള്‍ക്കൊള്ളുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ച്‌ അറിയാം. പ്രധാനമന്ത്രി സ്‌മോള്‍ ബിസിനസ് മന്‍ധന്‍ യോജന 2019-ല്‍ ജാര്‍ഖണ്ഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായികള്‍ക്ക് വേണ്ടിയുള്ള ഒരു പെന്‍ഷന്‍ പദ്ധതിയാണ് ഇത്. ഈ പദ്ധതി പ്രകാരം 60 വയസിനു ശേഷം 3000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. കോമണ്‍ സര്‍വീസ് സെന്ററിലൂടെ നിങ്ങള്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ പെന്‍ഷന്‍ പദ്ധതിയില്‍ ഗവണ്‍മെന്‍റും തുല്യമായ സംഭാവന ചെയ്യും. രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടുമല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല.

പി എം ശ്രമയോഗി മന്‍ധന്‍ യോജന2019-ലാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും. 60 വയസിനുശേഷം 3000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. പ്രതിവര്‍ഷം 36,000 രൂപ പെന്‍ഷനായി ലഭിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 43.7 ലക്ഷം ആളുകളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ ഏത് ഇന്ത്യന്‍ പൗരനും നിക്ഷേപം നടത്താം. 18-നും 40-നും ഇടയിലാവണം പ്രായം എന്ന് മാത്രം. കുറഞ്ഞത് 20 വര്‍ഷത്തെ നിക്ഷേപം ഉണ്ടായാല്‍ മാത്രമേ ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. 1000 രൂപയില്‍ തുടങ്ങി പരമാവധി 5000 രൂപ വരെ ഈ പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസ് തികഞ്ഞാലാണ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുക. എത്ര നേരത്തെ ഈ പദ്ധതിയില്‍ ഭാഗമാകുന്നോ അതിനനുസരിച്ച്‌ കൂടുതല്‍ പെന്‍ഷന്‍ നേടാനും കഴിയും.

2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമാകാന്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്. പ്രധാന്‍ മന്ത്രി കിസാന്‍ മന്‍ധന്‍ യോജന എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 18-നും 40-നും ഇടയില്‍ പ്രായമുള്ള ഏതൊരു കര്‍ഷകനും ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. 60 വയസിനുശേഷം പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇതുവരെ 20 ലക്ഷത്തോളം കര്‍ഷകരാണ് ഈ പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നത്.

Related Articles

Back to top button