ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളിലും ഐസലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറി, നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഒരുക്കുന്നത്. രണ്ടായിരം ഐസോലെഷന്‍ വാര്‍ഡുകളാണ് സജ്ജീകരിക്കുന്നത്
ആയിരത്തിലധികം ഹൗസ് ബോട്ടുകള്‍ വേമ്പനാട്ടുകായലിന് ചുറ്റും വെറുതെ കിടക്കുകയാണ്. ഹൗസ് ബോട്ടുകളില്‍ ഐസലെഷന്‍ സൗകര്യം ക്രമീകരിക്കാന്‍ തയ്യാറെന്ന് ഉടമകളുടെ സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാഭരണകൂടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ലോക്ക് ഡൗണിനു ശേഷം ജില്ലയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യമുണ്ടായില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ആ സൗകര്യം ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടായിരം മുറികള്‍
ജില്ലയില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന സംവിധനമെന്ന നിലയിലാണ് ആശുപ്ത്രികള്‍ക്ക് പുറമെ ഹൗസ് ബോട്ടും ഐസലേഷന്‍ വാര്‍ഡാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ആലപ്പുഴയില്‍ ആശങ്കകള്‍ വേണ്ടെന്നാണ് മന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയത്.