India

വൈറസ് പടരുന്നതിന്റെ ആശങ്കയില്‍ നിസാമാബാദ്

“Manju”

ഗിരിജ കുമാരി സി, നിസാമാബാദ്

നിസാമാബാദ്.: തെലുങ്കാന, നിസാമാബാദ് ജില്ലയിൽ 49 പേർക്ക് ഇതുവരെ കോവിഡ് – 19 സ്ഥിരികരിച്ചതിനാൽ ജില്ലാ തലത്തിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യേല്ലമ്മ ഗുട്ട, വിനായക നഗർ, സുഭാഷ് നഗർ എന്നിവടങ്ങളിൽ വൈറസ് പകരുന്ന സ്ഥിതിയുള്ളതിനാൽ ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വീടുവീടാന്തരം അണു നശീകരണ പ്രവർത്തനങ്ങനും നടന്നു വരുന്നു.

ദാദാപൂർ, ആട്ടോനഗർ, മൽകാ പള്ളി, മലക് പള്ളി എന്നീ സ്ഥലങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അത്യാവശ്യ സർവ്വീസുകൾ ഒഴികെയുള്ള കടകൾ ഒന്നും തുറക്കുന്നില്ല.. പോലിസിന്റെ ശക്തമായ ഇടപെടൽ എല്ലാ മേഖലയിലുമുണ്ട്.

കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഫുഡ് ബാങ്ക് സംവിധാനത്തിലൂടെ ആഹാരം കിട്ടാതെ വിഷമിക്കുന്നവർക്കെല്ലാം മൂന്നു നേരവും ആഹാരം അവരുടെ ഇടങ്ങളിൽ എത്തിച്ചു നൽകുന്നു. തെരുവിൽ ജീവിക്കുന്നവരേയും ഈ പദ്ധതിയിലുൾപ്പെടുത്തി ആഹാരം നൽകി വരുന്നു.

Related Articles

Leave a Reply

Back to top button