IndiaLatest

കോവിഡ് വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്ന്; ഹരിയാന സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഛണ്ഡീഗഡ്: കോവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടികയില്‍ എംപിമാരെയും എംഎല്‍എമാരെയും കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍. വാക്സിന്‍ വിതരണം ആരംഭിക്കുന്ന സമയത്ത് ഇവരെ കൂടി ആദ്യഘട്ടത്തില്‍ തന്നെ പരിഗണിക്കണമെന്ന് അറിയിച്ച്‌ കേന്ദ്രത്തിന് കത്തയച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് അറിയിച്ചിരിക്കുന്നത്.

ഇതിനൊപ്പം മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡാറ്റാ ബേസ് തയ്യാറാക്കല്‍, ആളുകളെ തെരഞ്ഞെടുക്കല്‍ വാക്സിന്‍ നല്‍കുന്നതിന് മുന്നോടിയായി അവരെ പരിശീലിപ്പിക്കല്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ക്കായി എല്ലാവിധ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ് എന്നിവരാണ് വാക്സിന്‍ മുന്‍ഗണനാപട്ടികയില്‍ ആദ്യം തന്നെയുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം തന്നെ ജനക്കൂട്ടവുമായി ഇടപഴകേണ്ടി വരുന്ന പൊതുപ്രതിനിധികളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനില്‍ വിജ് പറയുന്നു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്ക് പുറമെ പൊലീസ്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍, സാനിറ്ററി, മുനിസിപ്പല്‍ തൊഴിലാളികള്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരും ഈ പൊതുപ്രതിനിധികളുടെ പട്ടികയില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്.

Related Articles

Back to top button