IndiaLatest

ഇമ്രാന്‍ ഖാന് അസുഖം പെട്ടെന്ന് ഭേദമാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

“Manju”

കൊവിഡ് ബാധിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിന്യൂദല്‍ഹി : കൊവിഡ് ബാധിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ചയാണ് ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചത്. എത്രയും വേഗം കോവിഡ് 19 രോഗം ഭേദമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു. എന്നാണ് മോദി ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് നീരീക്ഷണത്തില്‍ പ്രവേശിച്ചതായി ആരോഗ്യ മന്ത്രി ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചത്.

പാക്കിസ്ഥാനില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വാക്സിന്‍ എല്ലാവരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ ട്വീറ്റും ചെയ്തിരുന്നു. അതേസമയം അടുത്തിടെ മാസ്‌ക് പോലും ധരിക്കാതെ ഇമ്രാന്‍ ഖാന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 68 കാരനായ ഇമ്രാന്‍ ഖാന്‍ ഇസ്ലമാബാദില്‍ വച്ച്‌ നടന്ന സുരക്ഷാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

Related Articles

Back to top button