India

തമിഴ്നാട്ടിൽ 17 ജില്ലകളെ കോവിഡ് റെഡ് സോണുകളായി പ്രഖ്യാപിച്ചു.

“Manju”

പ്രഭു .സി ആർ ,ചെന്നൈ

ചെന്നൈ: ചെന്നൈ ഉൾപ്പടെ സംസ്ഥാനത്ത് 17 ജില്ലകളെ കോവിഡ് റെഡ് സോണുകളായി പ്രഖ്യാപിച്ചു .ഇരുപതോ അതിലധികമോ കോവിഡ് രോഗികളുള്ള ജില്ലകളെയാണു റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

തമിഴ് നാട്ടിൽ കോവിഡ് – 19 ബാധിച്ചവരുടെ എണ്ണം 969 ആയി. 10 മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം 58 പേരുടെ റിസൾട്ട് പോസിറ്റീവായി.

ചെന്നൈ ,കോയമ്പത്തൂർ ,ഈറോഡ് ,തിരുനൽവേലി,ഡിണ്ടിഗൽ,നാമയ്ക്കൽ,ചെങ്കൽപെട്ട് ,തേനി ,തിരുച്ചിറപ്പള്ള,റാണിപ്പെട്ട് ,തിരുവള്ളൂർ,തിരുപ്പൂർ,മധുര,തൂത്തുക്കുടി ,നാഗപട്ടണം,കരൂർ,വില്ലുപുരം എന്നീ ജില്ലകളാണ് റെഡ് സോണുകളായി തിരിച്ച് കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.

4 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉടനെ എത്തിച്ചു സംസ്ഥാനത്ത് കോവിഡ് പരിശോധന വ്യാപകമാകുമെന്നു ചീഫ് സെക്രട്ടറി കെ. ഷൺമുഖം അറിയിച്ചു .

സംസ്ഥാനത്ത് ഇതുവരെ 9842 സാംപിളുകൾ പരിശോധിച്ചു .ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 881 പേർ ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ് .

Related Articles

Leave a Reply

Back to top button