IndiaKeralaLatest

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് അഭിഭാഷകരുടെ അഭിവാദ്യം

“Manju”

കൊല്ലം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് അഭിഭാഷകരുടെ അഭിവാദ്യം 1989 ല്‍ പ്രമുഖ അഭിഭാഷകന്‍ ഇ. ഷാനവാസ്ഖാെന്‍റ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയ കെ.എന്‍. ബാലഗോപാല്‍ 1990 ല്‍ എല്‍എല്‍.എം പഠനവുമായി പോകേണ്ടിവന്നതിനാല്‍ അഭിഭാഷകവൃത്തി തല്‍ക്കാലം നിര്‍ത്തുകയായിരുന്നു. പിന്നീട് പൂര്‍ണസമയ പ്രവര്‍ത്തനത്തിനായി പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു.
എന്നാല്‍, ഇപ്പോഴും കൊല്ലം ബാര്‍ അസോസിസേഷന്‍ അംഗമാാണ്. രാജ്യസഭ എം.പി എന്നനിലയില്‍ നിയമവിഷയങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. വാഹനാപകട കേസുകളില്‍ കൂടുതല്‍ തുക ക്ലെയിം ചെയ്യുന്നുവെങ്കില്‍ സിവില്‍ കോടതിയില്‍ അന്യായം ബോധിപ്പിക്കണമെന്ന ഭേദഗതി രാജ്യസഭയില്‍ വന്നപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ബാലഗോപാല്‍ ആ ഭേദഗതിയെ എതിര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സി.പി.എം ജില്ല സെക്രട്ടറിയായിരിക്കുമ്ബോഴാണ് കൊല്ലത്തെ അഭിഭാഷകരുടെ ചിരകാല സ്വപ്നമായ കോടതിസമുച്ചയത്തിന് വേണ്ടി ശക്തമായ നിലപാടെടുത്തത്. ധനമന്ത്രിയെന്ന നിലയില്‍ കോടതി സമുച്ചയ നിര്‍മാണം വേഗത്തില്‍ നടത്തുന്നതിനുള്ള ശ്രമങ്ങളും അഭിഭാഷകക്ഷേമനിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യൂനിയന്‍ ജില്ല പ്രസിഡന്‍റ് പി.കെ. ഷിബുവും സെക്രട്ടറി കെ.പി. സജിനാഥും പറഞ്ഞു.

Related Articles

Back to top button