IndiaLatest

‘1000 കാല്‍നട യാത്രക്കാർ മരിച്ചത് ‘ചെറിയ വാർത്തയാണോ’;എഫ്ബി പോസ്റ്റുമായി ബിജു മേനോന്‍

“Manju”

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 1000 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചെന്ന വാർത്ത പങ്കുവെച്ച് നടൻ ബിജു മേനോൻ. കേരളത്തിലെ ഒരു ദിനപത്രത്തിലെ ഒരു ചെറിയ കോളം വാർത്തയാണ് താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇത്രയും വലിയ വാർത്ത ഒരു ചെറിയ കോളത്തിൽ ഒതുക്കിയതിന്‍റെ വിമർശനവും താരം പങ്കുവച്ചു. “ഇത് ഇത്ര ചെറിയ വാർത്തയാണോ?” എന്ന് ചോദിച്ചുകൊണ്ടാണ് താരം പോസ്റ്റ്‌ പങ്കുവച്ചത്.
റോഡപകടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ച കാര്യങ്ങളാണ് പത്ര റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 ജൂൺ 20 നും 2022 ജൂൺ 25 നും ഇടയിൽ 8028 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ 1,000 പേർ മരിച്ചു. ഇക്കാലയളവിൽ 35,476 അപകടങ്ങളാണ് സ്വകാര്യ വാഹനങ്ങൾ മൂലം റിപ്പോർട്ട് ചെയ്തത്.

Related Articles

Back to top button