International

തിരിച്ച് വാ…തിരിച്ച് വന്നാട്ടേ…സൗദി വിളിക്കുന്നു…

“Manju”

 

റിയാദ്: സൗദിയിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നിലവിൽ നാട്ടിൽ റീ എൻട്രിയിൽ കഴിയുന്ന 1 ആരോഗ്യ മേഖല പ്രവർത്തകരെ സൗദിയിലേക്ക് തിരികെയെത്തിക്കാൻ നടപടികൾ തുടങ്ങി. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരെയാണ് തിരികെയെത്തിക്കുന്നതിനായി നടപടികൾ തുടങ്ങിയത്. ഇതിനായി ന്യൂ ദല്‍ഹിയിലെ സഊദി ഹെൽത്ത് എംപ്ലോയ്‌മെന്റ് ഓഫീസ് നാട്ടിലുള്ളവരുടെ വിവര ശേഖരണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-മെയില്‍, പേര്, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, സഊദിയിലെ ജോലി ചെയ്യുന്ന റീജയന്‍, ഇഖാമ നമ്പര്‍, പാസ്‌പോര്‍ട് നമ്പര്‍, വിസ നമ്പര്‍, റീ എന്‍ കാലാവധി തീരുന്ന തീയതി, ഇ-ടിക്കറ്റ് നമ്പര്‍, ഇന്ത്യയിലെ താമസ സ്ഥലം, താമസ സ്ഥലത്തു നിന്നു വിമാനത്താവളത്തിലേക്കുളള ദൂരം, ജോലി ചെയ്യുന്ന തസ്തിക എന്നിവയാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.

സഊദിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി നൂറുകണക്കിന് ജീവനക്കാര്‍ വാര്‍ഷികാവവധിയില്‍ ഇന്ത്യയിലുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിലരുടെ റീ എന്‍ട്രി വിസ കാലാവധി കഴിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മടക്കയാത്ര ഒരുക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടപടി. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ വിലാസത്തിലോ 00911146009700, 00911126122233 നമ്പരിലോ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മന്ത്രാലയവും റെഡ് ക്രെസന്റും സംയുക്തമായി സന്നദ്ധ സേനക്കും രൂപം നല്‍കിയിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളള സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. നിലവിൽ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ മോശമാകുന്നസാഹചര്യത്തില്‍ ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരെ തിരികെയെത്തിച്ചു അവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സാധ്യത. ഇതിനാണ് വിവരം ശേഖരിക്കുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരെ കൊണ്ടുവരാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button