InternationalLatest

‍കോവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ അവസാനിപ്പിക്കാന്‍ വാക്സിനുകള്‍ സജ്ജമാകുന്നു. അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യു‌എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലാണ് ഫൈസര്‍ അപേക്ഷ നല്‍കിയത്.

ഇതിനോടകം 13 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാമാരിയെ ഉടന്‍ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് ഫൈസര്‍ വാക്സിന്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബര്‍ല ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഫൈസറിന്റെ ബയോടെക്കി‌ന്റെയും മൂല്യം ഉയര്‍ന്നു.

Related Articles

Back to top button