KeralaLatest

*നിയമസഭാ മാധ്യമ അവാര്‍ഡ് അപേക്ഷാ തിയതി നീട്ടി*

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരു:കേരള നിയമസഭ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവര്‍ത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്ക് നല്‍കുന്ന നിയമസഭാ മാധ്യമ അവാര്‍ഡിന് ജൂണ്‍ 15 വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നീ അവാര്‍ഡുകളാണ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ www.niyamasab-ha.org യില്‍ ലഭിക്കും.

Related Articles

Back to top button