International

ദയയില്ലാതെ കോവിഡ്

“Manju”

ഹരീഷ് റാം..

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114420 ആയി. 1852652 രോഗബാധിതരാണ് ലോകത്താകെയുള്ളത്. രോഗമുക്തി നേടിയത് 423625 പേരാണ് . രോഗവ്യാപനം തടയിടാനായി ഓരോ രാജ്യവും തീവ്രശ്രമങ്ങൾ നടത്തിയിട്ടും കോവിഡ് ഭീഷണി അയയുന്നില്ല.

മലയാളികൾ ഉൾപ്പടെ, അമേരിക്കയിലിതുവരെ മരണമടഞ്ഞത് 22115 പേരാണ്. ഇന്നലെ മാത്രം 1524 പേരാണ് മരിച്ചത്. 560433 രോഗികളാണ് അവിടെയുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ആവശ്യമായ ചികിത്സയും പരിചരണവും രോഗികൾക്ക് ലഭിക്കാതെ വരുന്നത് മരണത്തിന്റെ എണ്ണവും വർദ്ധിപ്പിക്കുന്നു. സാമൂഹ്യ വ്യാപനം ഇനിയും കൂടാതിരിക്കാൻ ശക്തമായ നിയന്ത്രണങ്ങളാണ് യുഎസ് നടപ്പാക്കുന്നത്. യുഎസ് 150 സൈനിക കേന്ദ്രങ്ങളിലായി 120 സേനാംഗങ്ങൾ കോവിഡ് ബാധിതരാണ്.

ഇതുവരെ ഇറ്റലിയിൽ 19899, സ്പെയിനിൽ 17209, ഫ്രാൻസിൽ 14393, ബ്രിട്ടനിൽ 10612, ചൈനയിൽ 3341, ജർമനിയിൽ 3022, ഇറാനിൽ 4474, ബൽജിയത്തിൽ 3600 പേരുമാണ് മരിച്ചത്. ചൈനയിൽ വീണ്ടും രോഗം പടരുന്നതായാണ് റിപ്പോർട്ട്. മറ്റു രാജ്യങ്ങളിൽ കഴിഞ്ഞിരുന്നവർ, ചൈനയിലേക്ക് തിരികെ വരാൻ തുടങ്ങിയതോടെയാണ് രോഗത്തിന്റെ വ്യാപനം ഉണ്ടായത്. പല രാജ്യങ്ങളിലും മരണ നിരക്ക് ഇനിയും വർദ്ധിക്കുമെന്നതാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് മൂലം ശ്വാസതടസവും ചുമയും രൂക്ഷമായി ഐസിയുവിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു. താനിപ്പോൾ ജീവനോടെയിരിക്കുന്നതിന് സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരോടു കടപ്പെട്ടിരിക്കുന്നെന്നും ബോറിന് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 9152 ആയി. മരണം 308 ആയി. ഇതിനകം 856 പേർ രോഗമുക്തനായി.
മഹാരാഷ്ട്രയിൽ നിന്നു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. രോഗബാധിതരിലും മരണത്തിലും മഹാരാഷ്ട്രയാണ് മുന്നിൽ. ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 61 മലയാളി നേഴ്സുമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയിൽ ആകെ മരണം 149 ആയി. മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 ആയി. തമിഴ്‌നാട്ടിൽ 1043 രോഗബാധിതരാണ്. അവിടെ 11 പേർ മരിച്ചു. ഡൽഹിയിൽ 24 പേരും മധ്യപ്രദേശിൽ 36 പേരും ഗുജറാത്തിൽ 25 പേരും മരിച്ചു.

Related Articles

Leave a Reply

Back to top button