InternationalLatest

ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്‌ ഭൂമിയില്‍ എത്തിച്ചു

“Manju”

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും  സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു
വാഷിംഗ്ടണ്‍: ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലേക്ക് എത്തിച്ച്‌ നാസ. ഇതോടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു. ഛിന്നഗ്രഹത്തില്‍ നിന്നും സാമ്ബിള്‍ ശേഖരിച്ച ശേഷം വിജയകരമായി ഭൂമിയില്‍ എത്തിക്കുക എന്ന നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്‌സ്.

The citizen scientists who helped map Bennu
ഞായറാഴ്ച രാത്രി 8.12-നാണ് സാമ്പിള്‍ റിട്ടേണ്‍ ക്യാപ്‌സൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത്. ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച്‌ നിയന്ത്രിച്ചു. 8.18-ന് വലിയ പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്നും രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളില്‍ ഉള്ളത്.
2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്‌സ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നടക്കുന്നത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. തുടര്‍ന്ന് 2018-ലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തുന്നത്. ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസത്തിനുള്ളില്‍ ബെന്നുവിന്റെ ആകൃതിയും മറ്റ് വിവരങ്ങളും ശേഖരിച്ചു. 2020 ഒക്ടോബറിലാണ് പേടകം ബെന്നുവിനെ തൊടുന്നത്. രണ്ട് വര്‍ഷം മുമ്ബ് പുറപ്പെട്ട പേടകം ഇന്ന് ഭൂമിയോട് അടുത്തു. ഇന്ന് സാമ്പിള്‍ ശേഖരിച്ച കാപ്‌സ്യൂള്‍ ഇതില്‍ നിന്നും വേര്‍പെടുകയും ചെയ്തു. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യമാണ് വിജയത്തിലെത്തിയിരിക്കുന്നത്.

Related Articles

Back to top button