InternationalLatest

കെനിയന്‍ ഒളിമ്പിക് താരത്തിന് 4 വര്‍ഷ വിലക്ക്

“Manju”

കെനിയയിലെ സ്പ്രിന്ററും രണ്ടുതവണ ഒളിമ്പ്യനുമായ ആല്‍ഫാസ് കിഷോയാനെ നാല് വര്‍ഷത്തേക്ക് വിലക്കി. കെനിയയിലെ ആന്റി-ഡോപ്പിംഗ് ഏജന്‍സി (ADAK) തന്റെ സിസ്റ്റത്തില്‍ നിരോധിത പദാര്‍ത്ഥമായ നാന്‍‌ഡ്രോലോണ്‍ ഉള്ളതിന് ആണ് വിലക്ക്.
രണ്ട് തവണ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവായ കിഷോയന്‍ (26), ബീജിംഗ് 2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ കെനിയയ്ക്ക് വേണ്ടി മത്സരിച്ചയാള്‍ ആണ്.

താരത്തിന് ഇനി 2024 ജൂലൈ 28 മുതല്‍ വീണ്ടും മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും 2020 ജൂലൈ 28 മുതല്‍ താല്‍ക്കാലികമായി സസ്പെന്‍ഷന്‍ കാലയളവ് ഉള്‍ക്കൊള്ളുന്ന നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

Related Articles

Back to top button