India

തമിഴ് നാട്ടില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

“Manju”

ഗുരുദത്ത് എം, കന്യാകുമാരി

ചെന്നൈ: തമിഴ് നാട്ടില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1000 കഴിഞ്ഞു. ഇന്ന് 106 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. സംസ്ഥാനത്ത് ഒരാള്‍ കൂടി മരണപ്പെട്ടു. ചെന്നൈ പുളിയന്തോപ്പിലെ 54 കാരിയാണ് മരിച്ചത്. സംസ്ഥാനത്ത് രോഗം പടരുന്നതും മരണം വര്‍ധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ പ്ലാസ്മ തെറാപ്പിക്ക് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 1075 ആയി. 10655 പേരുടെ സാമ്ബിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്ത് 459 ഇടങ്ങളാണ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. 20 ലക്ഷത്തിലധികം വീടുകളിലായി 83 ലക്ഷത്തോളം ആളുകളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍, രോഗലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകള്‍ പരിശോധിച്ചു വരുന്നു. 11 പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ മരണപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് മരണം.

രോഗികളുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ ആശുപത്രി വിടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പിക്ക് സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിരിക്കുന്നത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Back to top button