
സേതുനാഥ് മലയാലപ്പുഴ
വനം വകുപ്പുമായി ബന്ധപ്പെട്ട ആനുകാലിക വിവരങ്ങളും അറിയിപ്പുകളും
നൽകുന്നതിനും പൊതുജനാഭിപ്രായ
രൂപീകരണം നടത്തുന്നതിനുമായി വനംവകുപ്പ് ട്വിറ്റർ അക്കൗണ്ട് തുടങ്ങി. വനം മന്ത്രി അഡ്വ.കെ.രാജു ആദ്യ സന്ദേശം അയച്ചു.Kerala Forest
എന്ന ട്വിറ്റർ ഹാൻഡിൽ
പിൻതുടരാവുന്നതാണ്.
വനം മന്ത്രിയുടെ ഓദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ മുഖ്യവനം മേധാവി പി.കെ.കേശവൻ,
ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ, പിസിസിഎഫ് ഡി.കെ. വർമ്മ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ഡി. മായ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദ്മ മഹന്തി എന്നിവർ സംബന്ധിച്ചു.