IndiaLatest

ഇന്ത്യയുടെ യശസ്സുയർത്തി ഷാങ്ഹായി ഉച്ചകോടി

“Manju”

ന്യൂഡല്‍ഹി: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌ഇഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ പ്രധാനമന്ത്രി സുപ്രധാന വിഷയങ്ങളാണ് ചര്‍ച്ചയാക്കിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ അഭിസംബോധന വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും പ്രധാന പോയിന്റുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്ന പുടിന്റെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. ഉച്ചകോടിയില്‍ പാകിസ്താനെതിരെയും ചൈനയ്‌ക്കെതിരെയുമുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയതും ശ്രദ്ധേയമായി.

അതേസമയം ഗാല്‍വനിലെ സംഘര്‍ഷത്തിന് ശേഷം മോദിയും ഷീ ജിന്‍ പിങും ഒരുമിച്ച്‌ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി. നവംബര്‍ 17ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും 21ന് നടക്കുന്ന ജി20 ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.

Related Articles

Back to top button