India
അയ്യായിരം സർജിക്കൽ മാസ്‌ക്കുകൾ വിതരണം ചെയ്ത് ശാന്തിഗിരി.

ഹൈദരാബാദ്: കോവിഡ് പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ അയ്യായിരം സർജിക്കൽ മാസ്‌കുകൾ നാരായണപേട്ട് ജില്ലാ കളക്ടർ ശ്രീമതി ഹരിചന്ദന ഐ എ എസി ന്, ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജിയണൽ ഓഫിസ് കൈമാറി. അഡീഷണൽ മാനേജർ ശ്രീ.പ്രമോദ് കുമാറാണ് മാസ്കുകൾ കലക്ടർക്ക് നൽകിയത്.
തെലുങ്കാനയിലെ മറ്റു ജില്ലകളിലും മാസ്കുകൾ വിതരണം ചെയ്യുമെന്ന് ശ്രീ.പ്രമോദ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.
ശ്രീ ശ്രീനിവാസ് ആർ.ഡി.ഒ, ഡോക്ടർ. സച്ചിൻ ദിലീപ് നിരപ്പേൽ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ, എസ് എ എസ് എച് പഞ്ചഗുട്ട ). ശ്രീ നടരാജ് , ജില്ലാ ചെയർമാൻ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി എന്നിവരും പങ്കെടുത്തു. .