IndiaKeralaLatest

ഹോര്‍ഡിംഗ്സ് വെയ്ക്കാന്‍ കോണ്‍ഗ്രസിന് പണമില്ല- മുല്ലപ്പള്ളി

“Manju”

തിരുവനന്തപുരം: എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ഹോര്‍ഡിങ്ങുകള്‍ പോലും വെയ്ക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി നമ്മുടെ പരസ്യ ബോര്‍ഡുകള്‍ എവിടെയെന്ന് ചോദിച്ചു. നിസ്സഹായനായി മന്ദഹസിക്കാന്‍ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തലതാഴ്ത്തിയെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലഇതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. പക്ഷെ ഞങ്ങള്‍ക്ക് ജനങ്ങളില്‍ വിശ്വാസമുള്ളവരാണ്ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും.   ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎം തകര്‍ന്ന് തരിപ്പണമാകണമെന്ന് എനിക്ക് ആഗ്രഹമില്ല. അത് ശരിയുമല്ല. ഇടതുപക്ഷപ്രസ്ഥാനം ഈ രാജ്യത്തുണ്ടാകണം. പക്ഷെ, അത് അവസരവാദം സ്വീകരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ പാടില്ല. നയപരിപാടികളില്‍ വ്യക്തതയും കാഴ്ച്ചപ്പാടും വേണം. അതില്ലാതെ പോയതാണ് കേരളത്തിലെ സിപിഐഎമ്മിന്റെ ദുരന്തം.

അതുണ്ടാകരുതെന്നാണ് ഒരു ഉത്തമ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ അവസരം കൊടുത്താല്‍ വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് യുഡിഎഫ് ജയിക്കണമെന്ന് പറയുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന സങ്കുചതിമായ കാഴ്ച്ചപ്പാട് മാത്രമല്ല ഞങ്ങളുടെ മുന്നിലുള്ളത്. ഞങ്ങള്‍ വളരെ വിശാലമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.”

Related Articles

Back to top button