IndiaKeralaLatest

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി പവലിയൻ ആരംഭിച്ചു.

“Manju”

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ആയുഷ് മന്ത്രാലയങ്ങളുടെയും, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അഞ്ചാം ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി ഹെൽത്ത് കെയർ& റിസർച്ച് ഓർഗനൈസേഷൻ പങ്കാളികളായി.

2023 ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന ആലോഷ പരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപഭ് ധൻകർ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള അഞ്ഞൂറിൽ പരം സ്ഥാനങ്ങൾ പങ്കെടുക്കുന്ന എക്സിബിഷനിൽ ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച ഓർഗനൈസേഷന്റെ പവലിയൻ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സെക്രടറി ജനറൽ ഡോ. സി. സുരേഷ് കുമാർ നിർവ്വഹിച്ചു.

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആയുർവേദ ഔഷധങ്ങളുടെ പ്രദർശനവും, ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ പേറ്റന്റ് മരുന്നുകളുടെ പ്രദർശനവും, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എം.എൽ.. കടകംപള്ളി സുരേന്ദ്രൻ , ബി.ജെ. പി. ജില്ലാ സെക്രട്ടറി എം.ബാലമുരളി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ശാന്തിഗിരി പവലിയൻ സന്ദർശിച്ചു.

Related Articles

Back to top button