
ഗുരുദത്ത് എം,കന്യാകുമാരി
ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. തിങ്കളാഴ്ച 98 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 1173 ആയി ഉയര്‍ന്നു. ചെന്നൈ,കോയമ്ബത്തൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചെന്നൈയില്‍ 208 കേസുകളും കോയമ്ബത്തൂരില്‍ 126 കേസുകളുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ് ആയത് ആശ്വാസമേകി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 50 ആയി.