KeralaLatest

രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം

“Manju”

കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാം ഡോസെടുക്കാന്‍ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം.

കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസ് എടുത്തവര്‍ക്ക് 84 ദിവസങ്ങള്‍ക്ക് ശേഷവും കോവാക്സിന്റെ ഒന്നാം ഡോസെടുത്തവര്‍ക്ക് 28 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായാല്‍ മൂന്ന് മാസത്തിന് ശേഷം വാക്സിനെടുക്കാം. എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിന്‍ ലഭ്യമാണ്.

ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 93 ശതമാനം ആളുകള്‍ ഒന്നാം ഡോസും 46 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. രണ്ട് ഡോസും എടുത്താല്‍ മാത്രമേ കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ട് ഡോസും എടുത്തവരില്‍ കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. രണ്ട് ഡോസും പൂര്‍ത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Related Articles

Back to top button