IndiaLatest

വേദാന്തിന് യുഎസ് കമ്ബനി വാഗ്ദാനം ചെയ്തത് 33 ലക്ഷം; പക്ഷെ പ്രായം ?

“Manju”

നാഗ്പുര്‍: പത്താംക്ലാസ് വിദ്യാര്‍ഥിയായ വേദാന്ത് ദേവ്കാട്ടേയ്ക്ക് ഏറെ അഭിമാനിക്കാവുന്ന സന്ദര്‍ഭമാണിത്. ഒരു പതിനഞ്ചുകാരന് കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും വലിയ ജോലി ഓഫറാണ് നാഗ്പുര്‍ സ്വദേശിയായ വേദാന്തിന് ലഭിച്ചത്. യുഎസ് ആസ്ഥാനമായ ഒരു കമ്ബനി സംഘടിപ്പിച്ച വെബ് ഡെവലപ്‌മെന്റ് മത്സരത്തില്‍ വിജയിച്ചതോടെ വേദാന്തിന് വര്‍ഷത്തില്‍ 33 ലക്ഷം രൂപ പ്രതിഫലമാണ് കമ്ബനി ഓഫര്‍ ചെയ്തത്. കോഡിങ് കോംപറ്റിഷനില്‍ ആയിരത്തിലധികം മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ന്യൂ ജഴ്‌സിയിലെ പരസ്യകമ്ബനിയുടെ എച്ച്‌ആര്‍ഡി ടീമിലാണ് വേദാന്തിന് ജോലി ഓഫര്‍ ലഭിച്ചത്. എന്നാല്‍ വേദാന്തിന്റെ പ്രായം ഇതിനൊരു തടസ്സമായി. വേദാന്തിന്റെ പ്രായം പരിഗണിച്ചതോടെ കമ്ബനി ജോലി ഓഫ പിന്‍വലിച്ചതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥയായതിനാല്‍ ഓഫര്‍ പിന്‍വിലിക്കുകയാണെന്നും പഠനം പൂര്‍ത്തിയായ ശേഷം കമ്ബനിയുമായി ബന്ധപ്പെടണമെന്നുമാണ് വേദാന്തിനെ കമ്ബനി അറിയിച്ചിരിക്കുന്നത്. വേദാന്തിന്റെ പരിജ്ഞാനത്തിലും തൊഴില്‍രഹിതമായ അറിവിലും സമീപനത്തിലും മതിപ്പുണ്ടെന്നും കമ്ബനി അറിയിച്ചതായും ദ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്മയുടെ ലാപ് ടോപ്പ് ഉപയോഗിച്ചാണ് വേദാന്ത് കോഡിങ്ങില്‍ പരിശീലനം നേടിയത്. നാഗ്പുരിലെ എന്‍ജിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ രാജേഷും അശ്വനിയുമാണ് വേദാന്തിന്റെ മാതാപിതാക്കള്‍. അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വേദാന്ത് മത്സരത്തില്‍ പങ്കെടുക്കാനുളള അവസരം നേടിയത്.
തങ്ങള്‍ക്ക് ഇക്കാര്യത്തെ കുകറിച്ച്‌ അറിയില്ലായിരുന്നുവെന്നും സ്‌കൂളില്‍ നിന്ന് വിളിച്ചപ്പോഴാണ് തങ്ങള്‍ ഈ വിവരം അറിയുന്നതെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. ജോലി നഷ്ടമായെങ്കിലും മകന് സമ്മാനമായി പുതിയ ലാപ്‌ടോപ്പ് വാങ്ങി നല്‍കാനൊരുങ്ങുകയാണിവര്‍.

Related Articles

Back to top button