ഭൂമിയിലെ മാലാഖ

ജുബിൻ ബാബു എം. കോഴിക്കോട്
നരിക്കുനി: – കോവിഡ്- 19 എന്ന മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ സ്വന്തം ജീവിതം പണയപ്പെടുത്തി രോഗിയെ പരിചരിക്കുന്ന ഇവരെ ഭൂമിയിലെ മാലാഖ എന്നല്ലാതെ എന്ത് വിളിക്കും ,കേരളത്തിൽ കാസർക്കോട് ജില്ലയിൽ മാത്രം 166 കോവിഡ് ബാധിച്ചവരുണ്ട് ‘ അതിൽ അസുഖം ഭേദമായവർ 37 ഉം ,ചികിത്സയിലുള്ളവർ 129 പേരുമാണ് ‘, 10600 പേർ നിരീക്ഷണത്തിലുമാണ് , കാസർക്കോട് ജനറൽ ആശുപത്രി പൂർണ്ണമായി കോവിഡ് – 19 ആശുപത്രിയാക്കുമ്പോൾ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത് നരിക്കുനിയിലെയും കൂടി അഭിമാനമായി മാറിയ അക്ഷരയായിരുന്നു ,അന്ന് എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് മാർച്ച് 23 മുതൽ ,ഏപ്രിൽ 8 വരെ ഐസൊലേഷൻ വാർഡിൽ പൂർണ്ണ സജ്ജമയി ഡ്യൂട്ടിയെടുത്തു ,കേരളത്തിലെ ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികളുള്ള ആശുപത്രിയിൽ ജോലി തുടങ്ങിയിട്ട് ഒൻപത് മാസമേ ആയിട്ടുള്ളൂ ,
ഐസലേഷൻ വാർഡിലെ ഡ്യൂട്ടി ധൈര്യസമേതം ഏറ്റെടുത്ത ആദ്യ ബാച്ചിലെ നേഴ്സായ അക്ഷര ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ കോറ റ്റൈയിനിൽ പ്രവേശിച്ചിരിക്കുകയാണ് ,എരവന്നൂർ കടുക്കാം കണ്ടിയിൽ കെ കെ മോഹനൻ്റെയും ,സതീഷ് മതിയുടെയും മകളാണ് അക്ഷര ,സഹോദരി ആർദ്ര ചേളന്നൂർ എസ് എൻ കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് ,കേരളത്തിൻ്റെ അതിജീവനത്തിൽ പങ്കുകൊണ്ട അക്ഷര മോഹനനെ ഓർത്ത് നാട് അഭിമാനിക്കുകയാണ്…..!