KeralaLatestThiruvananthapuram

ആരോഗ്യ മേള ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു

“Manju”

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും എഫ്. എച്ച് സി വാമനപുരത്തിന്റേയും നേതൃത്വത്തിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള അഡ്വ. ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്നാമത്തെ ബ്ലോക്ക് തല ആരോഗ്യമേളയാണിത്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേളയില്‍ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സിദ്ധ എക്സിബിഷനും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ആരോഗ്യ അവബോധം സൃഷ്ടിക്കാനുമായി മേളയില്‍ വിവിധ ക്ലിനിക്കുകൾ, രോഗ നിര്‍ണയ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ്, കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്, വിവിധ വകുപ്പുകളുടെ എക്‌സിബിഷന്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശന-വിപണന മേളകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കല്ലറ, വാമനപുരം, പുല്ലമ്പാറ, നന്ദിയോട് , പാങ്ങോട്, മാണിക്കൽ, പെരിങ്ങമല ഗ്രാമപഞ്ചായത്തുകളിലെ ആയിരത്തോളം പേര്‍ക്ക് ആരോഗ്യ മേളയുടെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ജില്ലയില്‍ 11 ബ്ലോക്കുകളിലായി 11 ബ്ലോക്ക്തല ഹെല്‍ത്ത് മേളയാണ് നടത്താന്‍ ജില്ലാ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാകുമാരി , നന്ദിയോട് , പാങ്ങോട്, മാണിക്കൽ , പെരിങ്ങമല, ഗ്രാമ ഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലജ രാജീവൻ, എം.എം. ഷാഫി, കുതിര കുളം ജയൻ , ഷിനു മടത്തറ, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button