KeralaLatest

സുരേഷ് ഗോപിക്ക് സ്നേഹ സമ്മാനവുമായി രാജസ്ഥാന്‍ റോയല്‍സ്

“Manju”

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുത്തത്. ഫെെനലില്‍ ഗുജറാത്തിനോട് പരാ‌ജയപ്പെട്ടെങ്കിലും രാജസ്ഥാന് കായിക പ്രേമികള്‍ നിറഞ്ഞ കെെയടി നല്‍കിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിന്റെ ടീമിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

താരത്തിന് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ജഴ്‌സി അയച്ചുകൊടുത്തിരുന്നു. രാജസ്ഥാന്‍ ഫ്രാഞ്ചെെസിക്കുള്ള നന്ദിയും നടന്‍ അറിയിച്ചു. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്‌സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എസ്.ജി 250 എന്നാണ് ജേഴ്‌സിയില്‍ എഴുതിയിരിക്കുന്നത്.

സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ആണ് സുരേഷ് ഗോപിയുടെ 250ആം ചിത്രം. എസ്.ജി 250 എന്ന പേരിലാണ് ചിത്രം ശ്രദ്ധ നേടിയത്. മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്‍ ഫ്രാന്‍സ് ആണ്.

Related Articles

Back to top button