കോവിഡ് രോഗം സ്ഥിരീകരിച്ചു: ജാഗ്രതാ നിർദേശം…..

ഹർഷദ് ലാൽ ,കണ്ണൂർ
കണ്ണൂർ : ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ (42 വയസ്സ്) ഭാര്യവീട് മാഹിക്ക് അടുത്തുള്ള കോഴിക്കോട് ജില്ലയിലെ അഴിയൂരാണ്.
(മാഹി റെയിൽവെ സ്റ്റേഷന് സമീപം കക്കടവ് റോഡിൽ)
കഴിഞ്ഞ ഒരു വർഷക്കാലമായി അഴിയൂരാണ് താമസം. അഴിയൂരിൽ നിന്നാണ് ന്യൂമാഹിയിൽ അലിഫ് ലൈൻ സൂപ്പർമാർക്കേറ്റിനോട് അനുബന്ധമായി നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ പച്ചക്കറി കടയിലേക്ക് പോകാറുണ്ടായിരുന്നത്.
ലോക്ക്ഡൗണിന് മുൻപ് എം.എം. സ്കൂളിന്, ന്യൂമാഹി അടുത്തുള്ള മസ്ജിദിലാണ് ഈ വ്യക്തി പ്രാർഥനകൾക്കായി പോയിരുന്നത്. ലോക്ക്ഡൗണിന് ശേഷം ന്യൂമാഹിയിലുള്ള കല്ലാപള്ളി മഖാമിലും പോയിരുന്നു.
ന്യൂമാഹിയിൽ തന്നെയുള്ള നാണുവേട്ടന്റെ ഹോട്ടലിൽ നിന്നാണ് ഈ വ്യക്തി ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
മാഹി പാലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഈ വ്യക്തി ചില ദിവസങ്ങളിൽ പെട്രോൾ നിറച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഈ വ്യക്തിയുമായി നേരിട്ട് ഇടപഴകിയ കുടുംബാംഗങ്ങളെയും മറ്റൊരു വ്യക്തിയെയും ക്വാറൻ്റയിനിലേക്ക് ( വീട്ട് നിരീക്ഷണത്തിലേക്ക്) മാറ്റിയിട്ടുണ്ട്.
ന്യുമാഹിയിൽ നിന്ന് കോഴിക്കോട് ജില്ലയിലുള്ള അഴിയൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്വന്തം വാഹനത്തിൽ ദിവസേന യാത്ര ചെയ്തിരുന്നെങ്കിലും അധികം ആളുകളുമായി ഈ വ്യക്തി സമ്പർക്കം പുലർത്തിയിരുന്നില്ല.
കഴിഞ്ഞ മൂന്നാഴ്ചക്കാലം ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടേണ്ടത്. അവർ 28 ദിവസം വീട്ടിൽ തന്നെ നിർബന്ധമായും
ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി അടുത്തുള്ള മെഡിക്കൽ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവർ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാൻ പാടുള്ളതല്ല.