IndiaKeralaLatest

ഡൽഹിയിൽ ഓക്​സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന്​ അരവിന്ദ്​ കെജ്​രിവാള്‍

“Manju”

Malayalam News - Covid 19 | ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി  രൂക്ഷമാകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ | News18 Kerala,  Coronavirus-latest-news Latest Malayalam News ...

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഓക്​സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. മൂന്ന്​ മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കും. മന്ത്രിസഭ യോഗത്തിലാണ്​ കെജ്​രിവാള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്​.

നിലവില്‍ ഡല്‍ഹിയില്‍ ഓക്​സിജന്‍ ക്ഷാമമില്ല. ആവശ്യത്തിന്​ ഓക്​സിജന്‍ ബെഡുകള്‍ ഡല്‍ഹിയിലുണ്ട്​. മൂന്ന്​ മാസത്തിനകം യോഗ്യരായ എല്ലാവര്‍ക്കും കോവിഡ്​ വാക്​സിന്‍ നല്‍കും. പ്രതിദിനം രണ്ട്​ വാക്​സിനേഷന്‍ കേന്ദ്രങ്ങളെങ്കിലും സന്ദര്‍ശിക്കാന്‍ ജില്ലാ മജിസ്​ട്രേറ്റുമാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ സ്ഥാപനങ്ങളില്‍ തന്നെ വാക്​സിന്‍ നല്‍കും. ഇതി​െന്‍റ ചെലവ്​ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്​രിവാള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ഓക്​സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്​ പ്രശ്​നത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത്​ വരെ പ്രതിദിനം 700 മെട്രിക്​ ടണ്‍ ഓക്​സിജന്‍ ഡല്‍ഹിക്ക്​ നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു​. ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചത്​ വിവാദമായിരുന്നു

Related Articles

Back to top button