Kerala
തണലേകി ‘തെരുവോരം’; കോവിഡ് കാലത്തെ നന്മമനസ്സ്; ഒപ്പം പൊലിസും നാടും

ഹരികൃഷ്ണൻ.ജി
ചന്തിരൂർ : ഈ കോവിഡ് കാലത്തും തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മനുഷ്യർക്ക് പിന്നാലെ മുരുകനുണ്ട്. ഭക്ഷണവും വസ്ത്രവും സുരക്ഷിതമായ താമസ കേന്ദ്രങ്ങളും ഒരുക്കിയാണ് തെരുവോരം പ്രവർത്തകര്‍ സേവന നിരതരാകുന്നത്
ആളനക്കം കുറഞ്ഞ തെരുവോരങ്ങളിൽ തളർന്നിരിക്കുന്ന മനുഷ്യര്‍. അവരെ രണ്ടു വാഹനങ്ങളിലാക്കി ഒരിടത്ത് എത്തിച്ചു. മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി. നന്നായി കുളിപ്പിച്ചു. നല്ല വസ്ത്രങ്ങൾ നല്‍കി, പുതിയ മനുഷ്യരാക്കി. തെരുവോരം പ്രവർത്തകരുടെ നന്മ മനസ് കണ്ടറിഞ്ഞ് ആലപ്പുഴ ചന്തിരൂരില്‍നാട്ടുകാരും കൂടി. ജനമൈത്രി പോലീസും പിന്തുണയുമായെത്തി