
അജി .കെ. ജോസ് , കോട്ടയം
“ശീമാട്ടി ” സ്ഥാപകൻ സ്നേഹ ബഹുമാന്യനായിരുന്ന തിരുവെങ്കിടം റെഡ്ഡ്യാർ നിര്യാതനായി. കോട്ടയത്തെ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും സഹായ സഹകരണങ്ങൾ നൽകിയിട്ടുള്ള വ്യക്തിത്വമായിരുന്നു. 110 വർഷം മുൻപ് സ്ഥാപിതമായ ലോകോത്തര വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നെങ്കിലും വിവിധ ആവശ്യങ്ങളുമായി മുൻപിൽ എത്തുന്നവരെ നിരാശരാക്കി മടക്കാറില്ലായിരുന്നു. ശീമാട്ടിയെ ഇപ്പോൾ നയിക്കുന്ന ബീനാ കണ്ണൻ മകളാണ്.