IndiaLatest

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിലേക്ക്

“Manju”

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ അതിവേഗതയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഡല്‍ഹിയില്‍ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 262 ആയി.

ഈമാസം പതിമൂന്നിനാണ് പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നു ലക്ഷം കടന്നത്. ഒരു ലക്ഷം കേസുകള്‍ കൂടി കടക്കാന്‍ പിന്നീട് എടുത്തത് എട്ട് ദിവസം മാത്രമാണ്. ദിനംപ്രതി 14,000 ല്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മഹാരാഷ്ട്രയില്‍ 3874 ഉം തമിഴ്‌നാട്ടില്‍ 2396 ഉം ഡല്‍ഹിയില്‍ 3630 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതര്‍ 56845 ഉം മരണം 704 ഉം ആയി.

ചെന്നൈയില്‍ 1254 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 39,641 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 77 പേര്‍ കൂടി മരിച്ചു. ആകെ മരണം 2112 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 56,746 ആണ്. ഗുജറാത്തില്‍ 539 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 26737 ഉം മരണം 1639 ഉം ആയി. ഉത്തര്‍പ്രദേശില്‍ 592 ഉം ആന്ധ്രയില്‍ 491 പേരും കൂടി രോഗികളായി.

Related Articles

Back to top button