Kerala
ആരോഗ്യസന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിഷുകൈനീട്ടം നല്‍കി പൊലീസ്- സ്നേഹസമ്മാനം

ഹരികൃഷ്ണൻ.ജി
മലപ്പുറം: വിഷുദിനത്തിലും വീട്ടിൽ പോകാതെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് കൈനീട്ടം നൽകി പൊലീസ് ഇൻസ്പെക്ടർ. മലപ്പുറം എടക്കര സ്റ്റേഷൻ സി.ഐ മനോജ് പറയറ്റമാണ് സഹപ്രവർത്തകർക്ക് സ്നേഹ സമ്മാനം നൽകി മാതൃകയായത്.
ഇത്തവണത്തെ വിഷുവിന് ആഘോഷങ്ങളൊന്നുമില്ലെങ്കിലും കൈനീട്ടം മുടക്കമില്ലാതെ ലഭിച്ചു. ആഴ്ചകളായി അവധിയെടുക്കാതെ കോവിഡിനെ തുരത്താൻ മുന്നിൽ നിൽക്കുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് എടക്കര സി.ഐ മനോജ് പറയറ്റ കൈനീട്ടം നൽകിയത്. സ്റ്റേഷൻ ഡ്യൂട്ടിക്കാർക്കായിരുന്നു ആദ്യം. പിന്നീട് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന പൊലീസുകാരെയും, ആരോഗ്യപ്രവർത്തകരെയും കാണാൻ കൈനീട്ടവുമായി സി.ഐ എത്തി.